പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ല ; കേരളത്തിലെ ഈ കുറവ് തന്നെ ധാരാളമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നികുതി ഇത്തവണയും കുറച്ചേക്കില്ല. കേന്ദ്ര എക്സൈസ് തീരുവ കുറച്ചത് മൂലം ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഈ കുറവ് തന്നെ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പെട്രോള്‍ ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സ്വാഗതം ചെയ്തു.

പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തില്‍ വില്‍പന നികുതി. അതിനാല്‍ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയും കേരളത്തില്‍ കുറഞ്ഞു. പല തവണയായി കേന്ദ്രം കൂട്ടിയ എക്‌സൈസ് തീരുവ കുറച്ചാല്‍ ഇന്ധന വില താനേകുറഞ്ഞോളുമെന്ന നിലപാടാണ് സംസ്ഥാനത്തിന്. കേരളം കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കൂട്ടിയിട്ടില്ല എന്ന കാര്യവും ബാലഗോപാല്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...