Tuesday, May 21, 2024 2:14 am

സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണം ; എസ്ബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വരുമാനം ലഭിക്കും. നികുതി കുറയ്ക്കുമ്പോൾ വരുമാന നഷ്ടമുണ്ടാകും. ഇന്ധന വില വർദ്ധനവ് സംസ്ഥാനങ്ങൾക്ക് നികുതി വരുമാനമായി 49,229 കോടി രൂപ നേടിയതായി എസ്ബിഐ പറയുന്നു. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചപ്പോൾ 15,021 കോടി രൂപയുടെ നഷ്ടമുണ്ടായി.

എസ്ബിഐയുടെ കണക്കനുസരിച്ച് 34,208 കോടി രൂപ ഇപ്പോഴും അധിക വരുമാനമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇന്ധന വില ഉയർന്നപ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്രയായിരുന്നു. ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടായതായി എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് പെട്രോളിൻറെ വില ലിറ്ററിൻ മൂന്ന് രൂപയും ഡീസലിനു ലിറ്ററിന് രണ്ട് രൂപയും കുറയ്ക്കാൻ കഴിയും. ഇത് അവരുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതിയിൽ (വാറ്റ്) ഗണ്യമായ കുറവ് വരുത്തില്ലെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...