സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ്) ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള യുഐഡി ഡ്രൈവിന് വ്യാഴാഴ്ച തുടക്കമാകും. വയനാട് ജില്ലയിലെ പരിപാടി മെയ് 23ന് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് ഐനെസ്റ്റില്‍ നടക്കും. വൈകീട്ട് രണ്ട് മുതല്‍ നാല് വരെയാണ് പരിപാടി. മെയ് 30 കോഴിക്കോട് എന്‍ഐടി ടിഐബി, ജൂണ്‍ ആറ് മലപ്പുറം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജൂണ്‍ 13 കണ്ണൂര്‍ സര്‍വകലാശാല ടിഐബി, ജൂണ്‍ 20 കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലാണ് യുഐഡി ഡ്രൈവ് നടക്കുന്നത്. പാലക്കാട് ജില്ലയ്ക്കായി ഐഐടിയിലെ ടിഐബി ടെക്ഇന്നില്‍ മെയ് പതിനേഴിന് നടന്ന യുഐഡി ഡ്രൈവിന് മികച്ച പ്രതികരണമായിരുന്നു. ഈ പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിപിഐഐടി അംഗീകാരവും കെഎസ് യുഎം യൂണിക്ക് ഐഡി സ്വന്തമാക്കാനുമുള്ള മാര്‍ഗനിര്‍ദേശം ലഭിക്കും. കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലഭ്യമായ ഗ്രാന്‍റുകള്‍ പദ്ധതികള്‍ ലീപ് കോ-വര്‍ക്ക് സ്പേസുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. സീറ്റുകള്‍ പരമിതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksum.in/UID_Drive സന്ദര്‍ശിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...