കോന്നി താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിരവധി രോഗികൾ ദിനം പ്രതി എത്തുന്ന കോന്നി താലൂക് ആശുപത്രി ഒ പി ബ്ലോക്കിലെ ശുചിമുറിയുടെ മാലിന്യം കടന്നുപോകുന്ന പൈപ്പ് പൊട്ടി മലിന ജലം ഒഴുകിയിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ല. മാസങ്ങൾ കഴിഞ്ഞു ഒ പി ബ്ലോക്കിലെ ശുചിമുറി പൈപ്പ് പൊട്ടിയിട്ട്. എന്നാൽ നാളിതുവരെ അധികൃതർ ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. മലിന ജലത്തിന്റ ദുർഗന്ധം മൂലം രോഗികൾക്കും ജീവനക്കാർക്കും പ്രദേശത്ത് നിൽക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഭിത്തിയിലൂടെ കടന്ന് പോകുന്ന പൈപ്പിൽ ആണ് പൊട്ടൽ ഉള്ളത്.

മലിന ജലം ഭിത്തിയിലൂടെ താഴേക്ക് ഒഴുകി ഇറങ്ങുന്നതും കാണാം. ഒ പി ബ്ലോക്കിലേക്ക് ജനങ്ങൾ കടന്ന് പോകുന്ന വഴിയുടെ തൊട്ടടുത്തയാണ് പൈപ്പ് പൊട്ടി ദുർഗന്ധം വമിക്കുന്നത്. പ്രദേശത്തെ ദുർഗന്ധം മൂലം ജീവനക്കാർ ബ്ലീച്ചിങ് പൗഡർ വിതറിയാണ് ഇപ്പോൾ ദുർഗന്ധം കുറയ്ക്കുന്നത്. വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...