Sunday, June 16, 2024 8:46 am

ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് ; യുവാവിന്റെ പണവും മൊബൈലും യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം കവർന്നു ; ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സമൂഹ മാധ്യമം വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോടാണ് സംഭവം. അരീക്കാട് പുഴക്കല്‍ വീട്ടില്‍ പി. അനീഷ, നല്ലളം ഹസന്‍ ഭായ്, വില്ലയില്‍ ഷംജാദ് എന്നിവെരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി പി. അനീഷ ബന്ധം സ്ഥാപിക്കുകയായിരുന്നു.

യുവാവ് അനീഷയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നും വൈകീട്ട് മടങ്ങിപ്പോകാമെന്നും അനീഷ പറഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളേജ് പോലീസില്‍ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സഹായികളായ മറ്റ് രണ്ട് പേരും കുടുങ്ങിയത്. മറ്റ് പലരെയും സമാനരീതിയിൽ ഇവർ പറ്റിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു

0
മണ്ഡ്ല: ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു. ആദിവാസി...

കസ്റ്റംസ് അംഗീകാരം ; വിഴിഞ്ഞത്ത് ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം ; കയറ്റുമതിയും ഇറക്കുമതിയും...

0
തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം....

പ്രവാസി ക്ഷേമ ഫണ്ട് ആഗോളതലത്തിൽ വേണം, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം...

കുവൈത്ത് തീപിടിത്തം : ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും ജന്മനാട് ഇന്ന് വിടനല്‍കും

0
കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം...