Friday, May 3, 2024 12:07 pm

കൊവിഡ് കൂടുന്നു ; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ 40 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്കിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 5,233 കേസുകളിൽ നിന്ന് ഇന്ന് 7,240 ആയി ഉയർന്നു.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗവ്യാപനം ആശങ്കാജനകമാണ്.
മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. മാർച്ച് ഒന്നിന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 7,000 കടക്കുന്നത്. ഒരു ദിവസത്തിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിലധികം കേസുകളുണ്ട്.

കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമെ ഡൽഹി, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം ഡൽഹിയിൽ 500 ലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിലധികം കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന വർദ്ധിപ്പിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും രോഗവ്യാപനം തടയാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉദ്ഘാടനത്തിന് മുൻപെ ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

0
തിരുവനന്തപുരം: വർക്കലയ്ക്ക് പിന്നാലെ ആക്കുളത്തും വെട്ടിലായി ടൂറിസം വകുപ്പ്. ഉദ്ഘാടനത്തിന് മുൻപെ...

കൊടുംച്ചൂടിൽ വലഞ്ഞ് ജനങ്ങൾ ; സംസ്ഥാനത്ത് കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു

0
കൊച്ചി: കടുത്ത ചൂടിനൊപ്പം കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു. കത്തുന്ന ചൂടും...

കീക്കൊഴൂർ – വയലത്തല പുതിയ പള്ളിയോട നിർമാണത്തിന്‍റെ മലർത്തൽ കർമം മേയ് അഞ്ചിന് നടക്കും

0
റാന്നി : കീക്കൊഴൂർ - വയലത്തല പുതിയ പള്ളിയോട നിർമാണത്തിന്‍റെ മലർത്തൽ...

റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം രാഹുൽ മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോടുചെയ്ത നീതികേട് ; വിമർശനവുമായി ആനി രാജ

0
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍...