റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചെങ്കുളം ഡാമിന് സമീപം റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ചെങ്കുളം സ്വദേശി നാലാനിക്കല്‍ ജിമ്മി ( 28 )യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തന്‍പുരക്കല്‍ ചന്ദ്രനെ ഇന്നലെ രാവിലെ ഡാമിന് സമീപം റോഡു വക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചന്ദ്രന്‍ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാന്‍, അതുവഴി വന്ന ജിമ്മിയുടെ ബൈക്കില്‍ കൈകാണിച്ച്‌ കയറിപ്പോയിരുന്നു.

വഴിമധ്യേ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നാട്ടുകാരനായ ജിമ്മിയെ പോലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവല്‍ സിഐആര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...