Monday, May 6, 2024 2:28 pm

കുതിരവട്ടത്ത് വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം പാഴാക്കുന്നു ; ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് എം.ടി.രമേശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് ബിജെപി നേതാവ് എം.ടി രമേശ്. മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം സംസ്ഥാനം പാഴാക്കുകയാണ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥയിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജോർജെന്ന് അദ്ദേഹം പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.ടി രമേശ്. ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നത് ആണ് ആശുപത്രിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

കുതിരവട്ടത്തുണ്ടായ വീഴ്ചകളിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണ്. എന്നാൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളെയല്ല, ഇവിടുത്തെ ഭരണകൂടത്തെ ആണ് ചികിത്സിക്കേണ്ടത്. സർക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ്മെൻ്റ് നടത്തേണ്ടതെന്നും എംടി രമേശ് പറഞ്ഞു. അതേസമയം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടണം എന്ന പോലീസ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂഞ്ച് ഭീകരാക്രമണം : 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ; പിടികൂടാൻ...

0
ന്യൂഡൽഹി: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത്...

ചേനമ്പള്ളിൽ ഭദ്രാ ധർമശാസ്താക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് കൃഷ്ണശില പാകി

0
ചേന്നമ്പള്ളിൽ : ഭദ്രാ ധർമശാസ്താ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് കൃഷ്ണശില പാകുന്ന ചടങ്ങ്...

തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

0
തലവടി : പരിശുദ്ധ തോമസ് സ്ളീഹാ യുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി...

ചില്ലുകുപ്പികളിൽ മദ്യവും ഇല്ല പ്ളാസ്റ്റിക് കുപ്പികൾ പുനരുപയോഗത്തിനും നൽകുന്നില്ല ; പദ്ധതികൾ ഉപേക്ഷിച്ച് ബെവ്കോ

0
തിരുവനന്തപുരം: മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാടിൽ നിന്നു ബിവറേജസ് കോർപ്പറേഷൻ...