ഹൊസൂർ കൂടുതൽ അടുത്തേക്ക് ; ബെംഗളൂരു– ഹൊസൂർ മെട്രോ പാത നിർമ്മിക്കാനുള്ള നിർദേശം കർണാടക അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരു– ഹൊസൂർ യാത്രാദൈർഘ്യം പകുതിയിൽ താഴെയാക്കുന്ന ‘നമ്മ മെട്രോ’ പാത നിർദേശത്തിന് തത്വത്തിൽ അനുമതി. ബൊമ്മസന്ദ്രയിൽ നിന്ന് ഹൊസൂർ വരെ 20.5 കിലോമീറ്റർ ആണ് പുതിയ പാത. ഇലക്ട്രോണിക് സിറ്റി വഴിയാണ് ലൈൻ കടന്നുപോകുക. ഇതിൽ 11.7 കിലോമീറ്റർ കർണാടക പരിധിയിലാണ്. നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര ലൈൻ (റീച്ച്–5) തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് നീട്ടുക.

പാതയുടെ സാധ്യതാപഠനം തമിഴ്നാട് സർക്കാർ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അംഗീകാരം നൽകിയതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) എംഡി അഞ്ജും പർവേസ് കേന്ദ്ര നഗരകാര്യ സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാന അതിർത്തി കടന്ന് പാത നിർമിക്കുന്നതിന് 2017ൽ രൂപം നൽകിയ മെട്രോ റെയിൽ നയം അനുവദിക്കുന്നുണ്ട്.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് മെട്രോ ഓടിയാൽ ബെംഗളൂരുവിൽ നിന്ന് ഇവിടേയ്ക്കുള്ള യാത്രാ സമയം പകുതിയിൽ താഴെയാകും. വ്യവസായ മേഖലയായ ഹൊസൂരിലെ കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യാനായി ഒട്ടേറെ പേർ പ്രതിദിനം അതിർത്തി കടന്നു പോയിവരുന്നുണ്ട്. ബെംഗളൂരുവിൽ ജോലി ചെയ്യാനായി ഹൊസൂർ ഭാഗങ്ങളിൽ നിന്നു വരുന്നവരും ഏറെയാണ്. ആർവി റോഡ്– ബൊമ്മസന്ദ്ര നമ്മ മെട്രോ പാത നിർമാണം 2024ൽ 2024ൽ പൂർത്തിയാക്കാനാകും വിധമാണ് നിലവിൽ പണി പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....