Thursday, May 30, 2024 9:27 am

കോഴിക്കോട് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ആനപ്പാപ്പാനായ വിനുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ എതിർദിശയിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂർ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിൽ താമസിച്ചു വരികയായിരുന്നു. ഭാര്യമാർ: നിമിഷ, ഷിമില. മക്കൾ: നവീൻ, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരുപെൺകുട്ടിയുമുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴ : പള്ളിക്കലിൽ വീടുകളിൽ വെള്ളം കയറി

0
അടൂർ : പള്ളിക്കൽ പഞ്ചായത്തിന്‍റെ 1,2,3, വാർഡുകളിൽ പെട്ടെന്നുണ്ടായ മഴയിൽ വീടുകളിൽ...

ലോക്‌സഭ തെര‍ഞ്ഞെടുപ്പ് ; 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍

0
ഡൽഹി: ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ലെ സ്ഥാനാര്‍ഥികളില്‍ 14 ശതമാനം പേര്‍ക്കെതിരെ കൊലപാതകവും...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ

0
ന്യൂഡല്‍ഹി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ...

‘വിവേകത്തിന്റെ അർഥമറിയാത്തയാൾ ധ്യാനമിരുന്നിട്ട് എന്തുകാര്യം’ ; മോദിയെ പരിഹസിച്ച് കബിൽ സിബൽ

0
ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാജ്യസഭാ...