നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണ് ; മുഖ്യമന്ത്രിയുടെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തങ്ങൾക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ഡൽഹി പോലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല.

ഇതിനിടെ തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് – കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിൽ പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വെയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...