Thursday, May 2, 2024 9:46 am

മുഖ്യമന്ത്രി രാജിവെച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണo : പി സി ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പിണറായി വിജയന്‍ ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും അവര്‍ പിണറായിയുടെ കപ്പം വാങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ സ്വപ്നയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിഡബ്‌ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അടുത്തിടെയാണ് കൂടിക്കാഴ്ച നടത്തിയത്. തിയതി കൃത്യമായി ഓര്‍ക്കുന്നില്ല. അഞ്ച് മിനിട്ട് മാത്രമായിരുന്നു സ്വപ്നയുമായി സംസാരിച്ചത്. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ക്രൈം നന്ദകുമാറും ഒപ്പമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ കേസില്‍ സിബിഐക്ക് മൊഴി നല്‍കാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണം. പിണറായി വിജയനാണ് സരിതയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങിയത്. റെക്കോര്‍ഡ് ചെയ്യുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് സരിതയുമായി ഫോണില്‍ സംസാരിച്ചത്. അനാവശ്യമായി ഒന്നും സംഭാഷണത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...

നൃത്തം ചെയ്യുന്നതിനിടെ 67 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

0
തൃശൂർ : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ...

ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും

0
മല്ലപ്പള്ളി : ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും....

‘വിദേശ സംഭാവന ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു’ ; ആറ് എൻ.ജി.ഒകളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: ആറ് സർക്കാറിതര സംഘടനകളുടെ വിദേശ സംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര...