നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ഇ ഡി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്രസേന ഉള്‍പ്പെടെ വന്‍ സന്നാഹം. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കാസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാല്‍, പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ അവരെ ബാരിക്കേടുമായി പോലീസ് തടഞ്ഞു. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ നടന്നു. രാഹുല്‍ ഗാന്ധി എത്ര സമയം ഇ ഡി ഓഫീസില്‍ തുടരുന്നോ അത്ര സമയം പ്രവര്‍ത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....