Sunday, April 28, 2024 2:44 pm

സർക്കാരിനെ വിമർശിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ; നടൻ ഹരീഷ് പേരടിക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

കേഴിക്കോട് : നടന്‍ ഹരീഷ് പേരടിക്ക് പു ക സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിന്‍ പങ്കെടുക്കാന്‍ വിലക്ക്. നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണ ചടങ്ങിലാണ് വിലക്ക്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ​ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അദ്ദേഹം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പു ക സ യുടെ സംഘാടനത്തിലുള്ള എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ തന്നെ വിളിച്ച്‌ സമയം ഉറപ്പിച്ചു. പാതി വഴിയില്‍ വെച്ച്‌ സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ പറഞ്ഞതായി ഹരീഷ് പേരടി ഫേയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്,
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച്‌ പു ക സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച്‌ സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍വെച്ച്‌ സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…”ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം”നാടകം-പെരുംകൊല്ലന്‍

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി : പ്രീണന രാഷ്ട്രീയത്തിന് വേണ്ടി നവാബുകളും നിസാമുകളും സുൽ ത്താന്മാരും...

ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

0
പാലക്കാട്: പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ...

നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല: ശ്രീധരന്‍ പിള്ള

0
കൊച്ചി: നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന്...

അഞ്ച് വർഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാർ എന്ന മോദിയുടെ പരാമർശത്തിന് മറുപടിയുമായി സഞ്ജയ് റാവത്ത്

0
ന്യൂഡൽഹി :  ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയാൽ  അഞ്ച് വർഷത്തിനുള്ളിൽ...