Monday, May 13, 2024 4:35 am

നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല: ശ്രീധരന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. ഇ പി ജയരാജന്‍ – പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയെ പരോക്ഷമായി പരാമര്‍ശിച്ചാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. രാഷ്ട്രീയത്തില്‍ സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടത്. എല്ലാവരുമായും ഇടപഴകേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. അതില്‍ രാഷ്ട്രീയം വച്ചോ മതം വച്ചോ ആളുകളെ മാറ്റിനിര്‍ത്താന്‍ പാടില്ല. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഇല്ല, എതിരാളികളെയുള്ളു. സമന്വയത്തിന്റെ പാത സംസാരിക്കുന്നതില്‍ തെറ്റില്ല. ഞാന്‍ വീട്ടില്‍ പോയി കാണാത്ത ഒരു രാഷ്ട്രീയ നേതാക്കളില്ല. എതിരാളിയുടെ കുടുംബത്തിന്റെ പേരും വിവരങ്ങളും വിളിച്ചു പറയുന്നതല്ല രാഷ്ട്രീയം. മക്കളെ മസാല ചേര്‍ത്ത് പറഞ്ഞാല്‍ കൈയ്യടിക്കുന്ന സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു.

നല്ല വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. കുറ്റകൃത്യ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സമൂഹത്തില്‍ നിഷേധാത്മക സമീപനം ശക്തിപ്പെടുകയാണ്. സര്‍ഗാത്മകതയാണ് നമ്മുടെ നാടിന് ആവശ്യമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ പി ജയരാജന്‍ മുന്നണിയില്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വെളിപ്പെടുത്തിയ ഇപിയുടെ നടപടി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് ജയരാജന് പരോക്ഷ പിന്തുണയുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി...

0
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

എരുമേലിയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ചു ; രണ്ട് പേര്‍ അറസ്റ്റിൽ

0
കോട്ടയം: എരുമേലിയില്‍ പള്ളിയുടെ സമീപത്തെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് പണം കവര്‍ന്ന കേസില്‍...

ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് ബുള്ളറ്റ് പൊട്ടിത്തെറിച്ച് അപകടം ; പത്തോളം പേര്‍ക്ക് പരുക്ക്

0
ഹൈദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച്...

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...