പൂജക്കിടെ വായില്‍ കുങ്കുമം നിറച്ച നാലുവയസ്സുകാരി മരിച്ചു ; അച്ഛന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആന്ധ്രപ്രദേശ് : പൂജക്കിടെ വായില്‍ കുങ്കുമം നിറച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നാലുവയസ്സുകാരി മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. കാന്ത വേണുഗോപാലാണ് അറസ്റ്റിലായത്. ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ഇയാള്‍ ഭാര്യവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പൈശാചിക ദോഷങ്ങള്‍ മാറാനായി പൂജ ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

‘പൂജാമുറിയില്‍ കര്‍മങ്ങള്‍ തുടങ്ങിയ വേണുഗോപാല്‍ മക്കളെ വിളിച്ച്‌ അവരുടെ മേല്‍ മഞ്ഞള്‍വെള്ളം കുടഞ്ഞുതുടങ്ങി. ഇതിനിടെ പെട്ടെന്ന് ഒരു മകളുടെ വായിലേക്ക് കുങ്കുമം കുത്തിനിറക്കുകയും വിഴുങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. അപ്പോള്‍ ശ്വാസം മുട്ടിയ മകള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെ ഞെരുക്കിപിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി’ – സംഭവത്തെ കുറിച്ച്‌ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പോലീസ് അറിയിച്ചു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വിദ്ഗധ ചികിത്സക്കായി പിന്നീട് ചെന്നൈയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച്‌ മരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...