Monday, May 6, 2024 7:34 pm

കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ പിടികൂടി പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച്‌ ഓടിയ യുവാവിനെ കോളേജ് വിദ്യാര്‍ഥിനി പിന്നാലെ പോയി പിടികൂടി. തൃശ്ശൂര്‍ അന്തിക്കാട് പടിയം കുട്ടാല വീട്ടില്‍ നിനേഷ് (24) ആണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ വീട്ടില്‍ സാധനങ്ങള്‍ വില്‍ക്കുന്ന എക്‌സിക്യുട്ടീവാണെന്ന് പറഞ്ഞ് ചെന്നത്. പുറമറ്റം കവലയില്‍ വ്യാപാരിയായ രാധാകൃഷ്ണന്‍ നായര്‍ വീട്ടിലില്ലായിരുന്നു. ഭാര്യ ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ നിനേഷ് പിന്നില്‍നിന്ന് ആക്രമിച്ചു. ഇവര്‍ വീണുപോയി.

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന മകള്‍ അഞ്ജന ആര്‍ നായര്‍ ബഹളംകേട്ട് ഇറങ്ങിവന്നപ്പോള്‍ അക്രമി ഓടി. അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചശേഷം അഞ്ജന അക്രമിപോയ വഴിയെ ഓടി. പോസ്റ്റ് ഓഫീസ് ആര്‍.ഡി.കളക്ഷന്‍ ഏജന്റായ സ്ത്രീ സ്‌കൂട്ടറില്‍ വന്നപ്പോള്‍ അതില്‍ കയറി പിന്നാലെ പാഞ്ഞു. പുറമറ്റം കവലയില്‍വെച്ച്‌ അക്രമിയെ കണ്ടു. കെ.എസ്.എഫ്.ഇ യുടെ മുന്നില്‍നിന്ന് ആളെക്കൂട്ടി ഇയാളെ പിടികൂടി. അഞ്ജന ഇയാളുടെ കരണത്തിന് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാള്‍ ഇതേരീതിയില്‍ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെണ്‍കുട്ടിയും എത്തി ഇയാളെ അടിച്ചു. അക്രമിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്വമേധയാ കേസും എടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുഴല്‍നാടന്‍റെ ഹര്‍ജി ഒത്തുതീര്‍പ്പിന്‍റെ ഭാഗം ; വി. മുരളീധരന്‍

0
തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ...

ഫാക്ടറികളില്‍ റെയ്ഡ് ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു

0
ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍...

ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്...

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട : ജില്ലയില്‍ മേയ് എട്ടു വരെ  താപനില 37 ഡിഗ്രി...