വിആര്‍ സുധീഷിനെതിരെ പരാതി നല്‍കിയ പ്രസാദക എം.എ ഷഹനാസിന് ഭീഷണിക്കത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോ ട് : എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ തിരെ പരാതി നല്‍കിയ പ്രസാദക എം.എ ഷഹനാസിന് ഭീഷണിക്കത്ത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. വി.ആര്‍ സുധീഷ് ഫാന്‍സ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നു മായിരുന്നു എം.എ ഷഹനാസിന്റെ പരാതി. വി.ആര്‍ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയും വീട്ടിലേക്ക് ഒറ്റയ്ക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. വി.ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. പോലീസിനെതിരേയും ഗുരുതര ആരോപണമാണ് ഷഹനാസ് നടത്തിയിരിക്കുന്നത്. ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തില്ലെന്നും സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി കേസ് ദുര്‍ബലമാക്കിയെന്നും എം.എ ഷഹനാസ് ആരോപിക്കുന്നു. പൊലീസ് വി ആര്‍ സുധീഷിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആരോപണവിധേയന്റെ വീട് കാണിച്ച്‌ നല്‍കാന്‍ പൊലീസുകാര്‍ തന്നെ വിളിച്ച്‌ വരുത്തിയെന്ന് പരാതിക്കാരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...