മംഗളൂരു കങ്കനാടിയില്‍ അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : കങ്കനാടിയില്‍ അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകള്‍ സെഹര്‍ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗണ്‍ അപാര്‍ട്‌മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ഹാളില്‍ ഒരു കസേരയില്‍ നിന്നുകൊണ്ട് കര്‍ട്ടനുകള്‍ ശരിയാക്കുന്നതിനിടയില്‍ സെഹര്‍ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

50 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ ഇടത് കാല്‍ ഒടിഞ്ഞതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ബെജായി ലൂര്‍ദ് സെന്‍ട്രല്‍ സ്‌കൂളിലെ എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിനിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്ത നിലപാടുമായി ഇറാൻ ; ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

0
ടെഹ്റാൻ: ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ...

കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രക്ഷോഭം ഇന്ന്

0
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട...

ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; ഒരു മരണം

0
ലണ്ടൻ: ലണ്ടന് വടക്ക് ബെഡ്‌ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം....

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം ; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

0
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി...