Sunday, May 5, 2024 6:58 am

നിലമ്പൂര്‍ റൂട്ടില്‍ കോവിഡ് കാലത്ത് നിറുത്തിവെച്ച ട്രെയിന്‍ സര്‍വീസ് ഈ മാസം 20 മുതല്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് – നിലമ്പൂര്‍ റൂട്ടില്‍ കോവിഡ് കാലത്ത് നിറുത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുന:രാരംഭിക്കുന്നു. പാലക്കാട് ജംഗ്ഷന്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ (06471/ 06464) ട്രെയിനായി ഈ മാസം 20 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്തതോടെ യാത്രക്കാരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതോടെ ഈ റൂട്ടില്‍ അനുഭവപ്പെട്ട നീണ്ടകാലത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.

ഇതോടൊപ്പം ഷൊര്‍ണൂര്‍- നിലമ്പൂര്‍ റൂട്ടില്‍ രണ്ടു സര്‍വീസുകള്‍കൂടി പുന:രാരംഭിക്കുന്നുണ്ട്. ഇതോടെ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ പത്തു സര്‍വീസുകളാകും. പാലക്കാട് ജംഗ്ഷന്‍ – നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ 20 മുതല്‍ പുലര്‍ച്ചെ 5.55ന് പാലക്കാട് ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട് 8.50ന് നിലമ്പൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പാലപ്പുറം സ്‌റ്റേഷനിലെ സ്റ്റോപ്പ് സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരിച്ചുള്ള നിലമ്പൂര്‍ – പാലക്കാട് ട്രെയിന്‍ (06464) നിലമ്പൂരില്‍ നിന്ന് വൈകീട്ട് 4.10ന് പുറപ്പെടും. രാത്രി 7.25ന് പാലക്കാട് ജംഗ്ഷനില്‍ എത്തും.

എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്പൂര്‍ (06465) ട്രെയിനിന്റെ സമയത്തിലും 20 മുതല്‍ മാറ്റം വരും. അതനുസരിച്ച്‌ ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.05നാകും പുറപ്പെടുക. 3.45ന് നിലമ്പൂരിലെത്തും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌ നിലമ്പൂര്‍ റൂട്ടില്‍ നിറുത്തിവെച്ച സര്‍വീസുകളെല്ലാം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും ; 39 ഡിഗ്രി വരെ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍...

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ ; കേസെടുക്കേണ്ടി വന്നത് കോടതി...

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ്...

ആശ്വാസം ; സം​സ്ഥാ​ന​ത്ത് മഴയ്ക്ക് സാ​ധ്യ​ത

0
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ ചൂ​​​ടി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി ഈ ​​​ആ​​​ഴ്ച നാ​​​ല് ദി​​​വ​​​സം...

‘നവകേരള ബസ്’ ഗരുഡ പ്രീമിയം എന്ന പേരിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു ; കന്നിയാത്രയിൽ തന്നെ...

0
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ...