അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ആക്രമണം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച്‌ വീഴ്‌ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി.ലാലുവിന്റെ മകള്‍ അക്ഷയയെയാണ് മുഖത്തടിച്ച്‌ മുടിക്കുത്തിന് പിടിച്ച്‌ വലിച്ചിഴച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ മണ്ണെടുപ്പ് മാഫിയസംഘത്തിന്റെ തലവനായ അന്‍സാറിനെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങി, പ്രതി അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്ത് വരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് വീടുകള്‍ക്ക് ഭീഷണിയായതോടെ സമീപവാസികള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി മണ്ണെടുപ്പ് തടയുകയും മണ്ണെടുക്കലോ മറ്റ് നിര്‍മ്മാണങ്ങളോ നടത്തിയാല്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ച്‌ മടങ്ങി.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട അക്ഷയ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്ഷയയെ കണ്ട അന്‍സാര്‍ ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചവരെയും അന്‍സാര്‍ ഭീഷണിപ്പെടുത്തി. ഈ സമയം പെണ്‍കുട്ടിയുടെ അച്ഛന്‍ സ്ഥലത്തില്ലായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ. അവശയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിന് വിധേയയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...