നിലമ്പൂര്‍ റൂട്ടില്‍ കോവിഡ് കാലത്ത് നിറുത്തിവെച്ച ട്രെയിന്‍ സര്‍വീസ് ഈ മാസം 20 മുതല്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് – നിലമ്പൂര്‍ റൂട്ടില്‍ കോവിഡ് കാലത്ത് നിറുത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുന:രാരംഭിക്കുന്നു. പാലക്കാട് ജംഗ്ഷന്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ (06471/ 06464) ട്രെയിനായി ഈ മാസം 20 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്തതോടെ യാത്രക്കാരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതോടെ ഈ റൂട്ടില്‍ അനുഭവപ്പെട്ട നീണ്ടകാലത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.

ഇതോടൊപ്പം ഷൊര്‍ണൂര്‍- നിലമ്പൂര്‍ റൂട്ടില്‍ രണ്ടു സര്‍വീസുകള്‍കൂടി പുന:രാരംഭിക്കുന്നുണ്ട്. ഇതോടെ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ പത്തു സര്‍വീസുകളാകും. പാലക്കാട് ജംഗ്ഷന്‍ – നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ 20 മുതല്‍ പുലര്‍ച്ചെ 5.55ന് പാലക്കാട് ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട് 8.50ന് നിലമ്പൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പാലപ്പുറം സ്‌റ്റേഷനിലെ സ്റ്റോപ്പ് സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരിച്ചുള്ള നിലമ്പൂര്‍ – പാലക്കാട് ട്രെയിന്‍ (06464) നിലമ്പൂരില്‍ നിന്ന് വൈകീട്ട് 4.10ന് പുറപ്പെടും. രാത്രി 7.25ന് പാലക്കാട് ജംഗ്ഷനില്‍ എത്തും.

എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്പൂര്‍ (06465) ട്രെയിനിന്റെ സമയത്തിലും 20 മുതല്‍ മാറ്റം വരും. അതനുസരിച്ച്‌ ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.05നാകും പുറപ്പെടുക. 3.45ന് നിലമ്പൂരിലെത്തും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌ നിലമ്പൂര്‍ റൂട്ടില്‍ നിറുത്തിവെച്ച സര്‍വീസുകളെല്ലാം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...