Friday, May 3, 2024 10:51 am

പാര്‍ട്ടി ഊരാക്കുടുക്കില്‍പ്പെട്ടു ; കൊടിയേരി മലക്കം മറിഞ്ഞു വിമാനത്തില്‍ വധശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടി ഊരാക്കുടുക്കില്‍പ്പെട്ടു. കൊടിയേരി മലക്കം മറിഞ്ഞു. വിമാനത്തില്‍ വധശ്രമം. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായി നടന്ന ആക്രമണത്തില്‍ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ ആദ്യ നിലപാട് പാര്‍ട്ടിയെയും ഇ.പി ജയരാജനെയുമെല്ലാം പ്രതിരോധത്തിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് മലക്കം മറിച്ചില്‍ എന്നാണ് വിലയിരുത്തല്‍. വിമാനത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നുവെന്നും ഇ.പി ജയരാജന്റെയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ടാണ് അക്രമികള്‍ക്ക് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം നിലപാട് മാറ്റി.

പ്രതിഷേധിക്കാനായി മൂന്നുപേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നാതായാണ് കോടിയേരി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്.

ഈ നിലപാട് തിരുത്തുകയാണ് ഇന്നത്തെ ദേശാഭിമാനി ലേഖനത്തില്‍. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് പ്രതിഷേധ മുദ്രാവാക്യമായിരുന്നു. അതു പിന്നീട് വധശ്രമമായി മാറ്റി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ക്രിമിനലുകളായ മൂന്ന് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ ശ്രമിച്ചത് നിസ്സാരസംഭവമല്ല. പഞ്ചാബിലെ ഭിന്ദ്രന്‍വാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. കോണ്‍ഗ്രസ് നടപടിയോട് ബി.ജെ.പി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോര്‍ച്ചയുടെ അരാജകത്വ പ്രകടനമായിരുന്നുവെന്നുമാണ് ലേഖനത്തിലെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പോലിസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കും. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ ആക്രമികള്‍ പാഞ്ഞടുത്ത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയ മുന്നണി എന്തിനാണെന്നു ചോദിക്കുന്ന കോടിയേരി എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ സയാമീസ് ഇരട്ടകളെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നും ആരോപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം 4 ന്

0
തിരുവല്ല : ശാസ്ത്രസാങ്കേതിക മേഖലയിൽ ദേശീയഅന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ...

സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി : പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ; കൗൺസിലിം​ഗ് നല്‍കി...

0
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ഡൽഹി പൊലീസ് കമ്മീഷണർക്കാണ്...

പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

0
പാലക്കാട്: മണ്ണാര്‍ക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂര്‍ കുളപ്പാടം...

നെടുമ്പ്രം പഞ്ചായത്തില്‍ മെൻസ്ട്രൽ കപ്പ് വിതരണം നടത്തി

0
നെടുമ്പ്രം : ഗ്രാമപഞ്ചായത്തിന്‍റെ 2023 - 24 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക...