Saturday, April 20, 2024 3:28 pm

വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ പ്രതി റിമാന്റില്‍

For full experience, Download our mobile application:
Get it on Google Play

മാള : വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ പ്രതി റിമാന്റില്‍. ഇടുക്കി അമരാവതി സ്വദേശി പാലക്കത്ത് വീട്ടില്‍ അമീറി (34) നെയാണ് റിമാന്റ് ചെയ്തത്. മാളയിലെ സാനിറ്ററി സ്ഥാപനത്തിലേക്ക് വിളിച്ച്‌ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് പണം തട്ടിയെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പോലിസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അമീറിനെ എറണാകുളത്ത് നിന്നാണ് പോലിസ് പിടികൂടിയത്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.

Lok Sabha Elections 2024 - Kerala

എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ ഇരുപത്തി അഞ്ചോളം പരാതികള്‍ ഉണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി പറഞ്ഞു. തട്ടിപ്പിനായി ഒരിക്കല്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പിന്നീട് ഉപയോഗിക്കില്ല. തട്ടിപ്പിന് ശേഷം മാറി മാറി താമസിക്കുന്നതാണ് പതിവ്. സമാന രീതിയില്‍ തട്ടിപ്പ് നടത്തുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് പണം ആര്‍ഭാട ജീവിതത്തിനായാണ് ചിലവഴിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്ത്, എഎസ്ഐ സി.എസ് സുമേഷ്, സിപിഒമാരായ ജിബിന്‍ കെ ജോസഫ്, ആന്റോ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോഡിയുടെ കാരുണ്യത്തിൽ മാത്രം മുഖ്യമന്ത്രി സ്ഥാനം തുടരുന്നയാളാണ് പിണറായി വിജയൻ ; മാത്യു കുഴൽനടൻ

0
റാന്നി : കേരളത്തിലെ ജനം പിണറായി വിജയൻ്റെ അഴിമതിയിൽ മനം മടുത്ത്...

മണിപ്പൂരിൽ പോളിങ് സ്റ്റേഷനിൽ വെടിവെപ്പ്: മൂന്ന് പേർ അറസ്റ്റിൽ

0
ന്യൂഡൽഹി: മണിപ്പൂരിലെ പോളിങ് സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ അറസ്റ്റിൽ. 32...

റാന്നി എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം പൂര്‍ത്തീകരണത്തിലേക്ക്‌

0
റാന്നി : എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം...

മോദി സർക്കാർ ഭരിക്കുമ്പോൾ ജമ്മു കശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല : അമിത് ഷാ

0
രാജസ്ഥാൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370...