Sunday, May 26, 2024 5:16 pm

കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം : ലോകകേരള സഭാ പ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവി‍ഡ് കാരണം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ലോകകേരള സഭയിലെ പ്രതിനിധികൾ. എയർ കേരള യാഥാർത്ഥ്യമാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. മേഖല തിരിച്ച് പ്രവാസികളുടെ സമ്മേളനം വിളിക്കണമെന്നാണ് എം.എ.യൂസുഫലിയുടെ നിർദ്ദേശം. മൂന്നുദിവസത്തെ ലോക കേരള സഭ ഇന്ന് സമാപിക്കും

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. അഞ്ച് ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം. എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർ‍ക്കാർ സഹായം വേണം. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർ‍വ്വീസ് അനുവദിക്കണം. ഇങ്ങനെ പോകുന്നു ലോക കേരള സഭയിൽ പ്രവാസികളുടെ ആവശ്യങ്ങൾ.

പ്രവാസികൾക്ക് പെൻഷൻ. പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ. പ്രവാസി ക്ഷേമനിധി ബോർഡിൽ സർക്കാർ വിഹിതം 20 ശതമാനമായി വർധിപ്പിക്കണം. എന്നീ ആവശ്യങ്ങളും ഉയർന്നു. പൂട്ടികിടക്കുന്ന സ്വകാര്യ വ്യവസായശാലകൾ ഓഹരി പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ തയ്യാറെന്ന് പ്രവാസികൾ അറിയിച്ചു. ഇന്നലത്തേതിന്‍റെ തുടർ ചർച്ചകൾ ഇന്നുണ്ടാകും. വൈകീട്ട് നാലിനാണ് സമാപനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പന നിര്‍ത്തണം; മുന്നറിയിപ്പ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ

0
ന്യൂഡല്‍ഹി: മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പനയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)....

പിണറായി കെജരിവാളിന് പഠിക്കുന്നു, മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന...

അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 653...

പഴവങ്ങാടി പൊക്കണം തൂക്ക് ലക്ഷംവീട് കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പൊക്കണം തൂക്ക് ലക്ഷംവീട് കോളനിയിലെ ഒന്നു മുതൽ...