Friday, May 10, 2024 9:51 am

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്ന് രണ്ട് ഹ‍ര്‍ജികള്‍ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്ന് രണ്ട് ഹ‍ര്‍ജികള്‍ പരിഗണിക്കും. കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള മെമ്മറി കാര്‍ഡ് ചോര്‍ന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഒന്ന്. ഈ ഹ‍ര്‍ജിയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് വേണ്ടി മെമ്മറി കാര്‍ഡ് വീണ്ടും അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേ സമയം ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്. പ്രതിഭാഗം വാദം കൂടി കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു.

കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ അതിജീവിത നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്. എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, അതിജീവിതയ്ക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല’ ; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമർശം ; മറുപടിയുമായി...

0
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ...

ബിജെപി വടക്കേ ഇന്ത്യൻ പാർട്ടിയല്ല ; ഇടത് വിട്ട് ബിജെപിയുമായി സഖ്യത്തിന് കാരണം മോദിയോടുള്ള...

0
തിരുപ്പതി: ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന...

തൃശൂരിൽ ഹെൽമറ്റിനെ ചൊല്ലി തർക്കം ; യുവാക്കളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു

0
തൃശൂർ: ത്രിശൂർ മൂന്നുപീടികയിൽ ഒരു സംഘം യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട്...

‘വയനാടിനോട് ചെയ്ത ചതിക്ക് ഇവിടെ മറുപടി കൊടുക്കും’ ; റായ്ബറേലിയിൽ ‘വയനാട്’ ചർച്ചയാക്കി ബിജെപി...

0
ലഖ്നൌ: വയനാടിനെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായി റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ...