തിരുപ്പതി: ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന പാർട്ടി അധ്യക്ഷനും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായതെന്നും പവൻ കല്യാൺ പറഞ്ഞു. രാജ്യത്ത് ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പവൻ കല്യാണ്‍. തന്റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛൻ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായിരുന്നെന്ന് പവൻ കല്യാണ്‍ പറഞ്ഞു. നേരത്തെ പവൻ കല്യാണ്‍ ഇടത് പാർട്ടികള്‍ക്കൊപ്പം സഖ്യത്തിൽ ആയിരുന്നു. താൻ ബിജെപിയുമായി സഖ്യത്തിലാവാൻ കാരണം മോദിയോടുള്ള അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.