നിലപാടില്‍ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ : മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലപാടില്‍ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ മന്ത്രി വി.ശിവന്‍കുട്ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ലഭ്യമാകാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു ശിവന്‍കുട്ടി. 2022 – 23 അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെപിബിഎസിലാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിക്കുകയും അത് വാര്‍ത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തയും വന്നതാണ്. ഇപ്പോള്‍ സാംസ്‌കാരിക നായകര്‍ വീണ്ടും പ്രസ്താവന നല്‍കിയ സാഹചര്യത്തിലാണ് വിശദീകരണം. ഇപ്പോള്‍ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ച്‌ കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ലഭ്യമാകാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി പൂര്‍ത്തിയാക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിക്കുകയായിരുന്നു. ഭരണ പരിഷ്‌കാര (ഔദ്യാഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാര്‍ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നല്‍കുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...