Tuesday, April 23, 2024 2:54 pm

ശി​രു​വാ​ണി ഡാ​മി​ല്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച്‌​ ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​ക്കാ​ന്‍ പിണറായിക്ക് എം.കെ സ്റ്റാലിന്റെ കത്ത്‌

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​ല്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച്‌​ ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ത്തെ​ഴു​തി. ​കോ​യ​മ്പ​ത്തൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​നെ​യാ​ണ്​ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ര്‍​ഷ​ന്തോ​റും ശി​രു​വാ​ണി ഡാ​മി​ല്‍​നി​ന്ന്​ 1.30 ടി.​എം.​സി ജ​ലം ത​മി​ഴ്​​നാ​ടി​ന്​ വി​ട്ടു​ന​ല്‍​ക​ണം. എ​ന്നാ​ല്‍, ആ​റു വ​ര്‍​ഷ​മാ​യി 0.484 – 1.128 ടി.​എം.​സി ജ​ലം മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​യ​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന്​ 878.50 മീ​റ്റ​റാ​ണ്​ ഡാ​മി​ന്റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. എ​ന്നാ​ല്‍, മ​തി​യാ​യ മ​ഴ ല​ഭ്യ​മാ​യി​ട്ടും ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി കേ​ര​ള ജ​ല​സേ​ച​ന വ​കു​പ്പ്​ കു​റ​ഞ്ഞ വി​താ​ന​ത്തി​ലാ​ണ്​​ ജ​ലം സം​ഭ​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം ക​രാ​ര്‍ പ്ര​കാ​രം അ​നു​വ​ദി​ക്കേ​ണ്ട ജ​ലം പൂ​ര്‍​ണ​മാ​യും ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. കേ​ര​ള മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട്​ പ​ര​മാ​വ​ധി ശേ​ഷി വ​രെ ജ​ലം സം​ഭ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ്​ സ്റ്റാ​ലി​ന്റെ ആ​വ​ശ്യം. കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ര്‍​ത്തി​യി​ല്‍ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ മ​ണ്ണാ​ര്‍​ക്കാ​ട്​ താ​ലൂ​ക്കി​ലാ​ണ്​ ശി​രു​വാ​ണി ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളം ബിജെപിയെ സ്വീകരിക്കില്ല, വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല : മുഖ്യമന്ത്രി

0
കണ്ണൂർ: ബിജെപിയുടെ കേരള വിരുദ്ധ സമീപനത്തിന് പിന്നിൽ കേരളം അവരെ സ്വീകരിക്കുന്നില്ലെന്ന...

മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു

0
മുംബൈ : വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു....

അരവിന്ദ് കെജ്രിവാളിന്‍റെയും കവിതയുടേയും ജുഡീഷ്യൽ കസ്റ്റഡി മെയ് 7 വരെ നീട്ടി

0
ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ  കേസിൽ  ഡൽഹി...

ഐസിയു പീഡനക്കേസ് ; അതിജീവിതയുടെ സമരം റോഡിലേക്ക്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...