Sunday, May 5, 2024 3:12 am

ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ വൃക്ക ദാനം ചെയ്യുന്നു ; ഇനിയും വേണ്ടത് സുമനസുകളുടെ കനിവ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഇരു വൃക്കകളും തകരാറിലായ ചെങ്ങന്നൂർ മുഴക്കുഴ പഞ്ചായത്ത് എട്ടാം വാർഡ് മനോജ് ഭവനിൽ ബി.മനോജി (മനു – 48 )നാണ് ഭാര്യ രജനി വൃക്ക നൽകുന്നത്. പക്ഷേ, കുടുംബത്തിന്റെ ഏക ആശ്രയമായ ഗൃഹനാഥനെ രക്ഷിക്കാൻ സ്വന്തം വൃക്ക നൽകാൻ ഭാര്യ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ വൻതുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചു നില്ക്കുകയാണ് ഈ നിർധന കുടുംബം. ടൂറിസ്റ്റ് ടാക്സി ഡ്രൈവറായിരുന്ന മനോജിന് നാലു വർഷം മുമ്പാണ് രോഗ ലക്ഷണം കണ്ടത്. കാൽ പാദങ്ങളിൽ അസാധാരണമായി കണ്ട നീർക്കെട്ടിനെ തുടർന്നായിരുന്നു ആദ്യ പരിശോധന. തുടർന്ന് ചികിത്സയ്ക്കിടെ കണ്ണുകളുടെ കാഴ്ചയും കുറഞ്ഞുവന്നു. ക്രമേണ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ ഇടതു കണ്ണിനും രോഗം ബാധിച്ചു തുടങ്ങി.

ആറുമാസം മുമ്പ് രോഗം ഗുരുതരമായതോടെ നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും പൂർണമായി തകരാറിലായ വിവരമറിയുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. രോഗം കലശലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു വീതം ഡയാലിസിസ് ആണ് ചെയ്തു വരുന്നത്. ഇതിനിടെയാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ വ്യക്ക മാറ്റിവെയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഉദാരമതികളായ നാട്ടുകാരുടെയും അയൽക്കാരുടെയും സഹായ ത്തോടെയാണ് മനോജ് ഇത്രനാളത്തേയും ചികിത്സ നടത്തിയത്. മരുന്നുകൾ, കുത്തിവയ്പ്, ഡയാലിസിസ് എന്നിവയ്ക്കായി ഇതിനകം തന്നെ നല്ലൊരു തുക ചെലവായി. ഇനി, അടിയന്തരമായി ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.

ശസ്ത്രക്രിയ കഴിഞ്ഞാലും മാസംതോറും ഒരു തുക മരുന്നിനും മറ്റുമായി വേണം. വീട്ടമ്മയായ രജനിക്ക് വരുമാന മാർഗമില്ല. തൊഴിലുറപ്പു ജോലിയുൾപ്പെടെ ഏതെങ്കിലും ചെയ്യാമെന്നു കരുതിയാലും മനോജിന്റെ കാര്യങ്ങൾ നോക്കാൻ മറ്റാരുമില്ലാത്ത സ്ഥിതിയാണുള്ളത്. രണ്ടുകുട്ടികളുള്ളതും പറക്കമുറ്റാത്തവരാണ്. മൂത്ത മകൾ പത്താം ക്ലാസ് പാസായി നിൽക്കുന്നു. മകൻ താഴ്ന്ന ക്ലാസിലാണ്. നിലവിലെ സാഹചര്യത്തിൽ മക്കളുടെ തുടർ പഠനവും വഴിമുട്ടി നിൽക്കുന്നു. ഇനി സുമനസുകളുടെ കാരുണ്യം മാത്രമാണ് ഈ സാധുകുടുംബത്തിന്റെ പ്രതീക്ഷ. മനോജിന്റെ പേരിൽ കാനറാ ബാങ്ക് മുളക്കുഴ (ചെങ്ങന്നൂർ ) ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Manoj,  Account Number: 5966101002517, IFSC: CNRB0005966, MICR: 689015054. Phone :  – 97447 40874, 9847630478

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...