കോന്നി : ചെങ്ങറ മുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കോന്നി വട്ടമൺ സ്വദേശി അസ്മിനാണ് പരിക്കേറ്റത്. കോന്നി ഭാഗത്തേക്ക് പോയ അസ്മിനും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ചെങ്ങറ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉച്ചയോടെ ആണ് അപകടം നടന്നത്. അസ്മിന്റെ മുഖത്ത് പരുക്കെറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് അപകടത്തിൽ പരിക്കേറ്റു
RECENT NEWS
Advertisment





























