Wednesday, May 8, 2024 2:05 am

രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ആഴമേറിയ വെല്ലുവിളി : എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ആഴമേറിയ വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു. സിപിഐ എം കോന്നി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, സ്റ്റേറ്റ് ഫാർമിങ്ങ് കോർപറേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി ജി ദിനേശിൻ്റെ മൂന്നാമത് അനുസ്മരണ സമ്മേളനം വി കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം സ്വരാജ്.

ഈ രാജ്യം നാളെയും നിലനിൽക്കുമോ എന്ന ചോദ്യം രാജ്യത്തെ ഏതൊരു പൗരനെയും ആശങ്കപ്പെടുത്തുന്നു. മതനിരപേക്ഷത എന്ന ആശയത്തെ തെല്ലും മാനിക്കാത്തവരാണ് ആർഎസുഎസുകാർ. രാജ്യത്തെ അന്ത്യത്തിലേക്ക് നയിക്കുന്ന നിലപാടാണ് ആർ എസ് എസ് സ്വീകരിക്കുന്നത്. ആർ എസ് എസ് നേതാവ് മോഹൻ ഭഗവതിൻ്റെ മഹാത്മാഗാന്ധി അനുസ്മരണ ലേഖനം മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണ്.

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന് ആർ എസ്എസുകാരൻ നാഥുറാം വിനായക് ഗോഡ്സെ പോലീസ് സ്റ്റേഷനിൽ വെച്ച് ഗാന്ധിജിയുടെ മകനോട് മുഖത്തു നോക്കി പറഞ്ഞു. ഗാന്ധിജിയെ കൊന്നതിൻ്റെ കാര്യം രാഷട്രീയമാണെന്ന് ‘എന്നാൽ ആ രാഷ്ട്രീയം എന്താണെന്ന് വിശദീകരിക്കാൻ പോലീസ് അനുവദിച്ചില്ല. എന്നാൽ ഗോഡ്സെ കോടതിയിൽ ആ രാഷ്ട്രീയം വിശദീകരിച്ചു. ആ രാഷ്ടീയമാണ് സംഘപരിവാർ ഇന്ന് രാജ്യത്തെ കൊല്ലാൻ ഉപയോഗിക്കുന്നത്.

വിചാരധാരയിൽ പറയുന്നതുപോലേ മുസ്ലിംങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റ്കാരും മാത്രമല്ല മതനിരപേക്ഷ പുരോഗമന നിലപാട് സ്വീകരിക്കുന്ന സർവ്വഹിന്ദുക്കളും ആർ എസ് എസ്സിൻ്റെ ശത്രുക്കളാണ്. സംഘപരിവാർ ഇന്ത്യൻ ഭരണഘടന വരെ തിരുത്തി എഴുതാൻ ഉള്ള നീക്കത്തിലാണ്. ഇന്ത്യയിൽ ഇപ്പോ നടപ്പാക്കുന്ന സാമ്പത്തിക പരിക്ഷാരം വെറും സ്വകാര്യവത്ക്കരണം മാത്രമല്ല. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിൽക്കുന്നു. വിമാനതാവളങ്ങളും തുറമുഖങ്ങളും മാത്രമല്ല തീവണ്ടി പാളങ്ങളും ദേശീയപാതകൾ വരെ മുറിച്ച് കുത്തക മുതലാളിമാർക്ക് വിൽക്കാൻ പോവുകയാണ്.

രാജ്യത്ത് ബദൽ നയങ്ങളിലൂടെ പ്രതിക്ഷയുടെ ഒരു തുരുത്തായി ഉയർന്ന് വരുന്ന കേരളത്തിലെ സർക്കാരിനെതിരെ 21 തവണ സ്വർണം കടത്തിയതിന് ഒരു വർഷം ജയിലിൽ കിടന്ന തട്ടിപ്പുകാരിയുടെ അറു വഷളൻ വങ്കത്തരങ്ങൾ കേട്ട് സമരം ചെയ്യാനിറങ്ങയിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസുകാരും ആർ എസ് എസ് കാരും. കേരളം തന്നെ വിലയ്ക്ക് വാങ്ങാൻ ശേഷിയുള്ള ഷാർജാ ഷേഖിന് മുഖ്യമന്ത്രി സ്വർണ്ണം കൊടുത്തും കൈക്കൂലി കൊടുത്തും സ്വാധിനിച്ചു എന്നുള്ള വങ്കത്തരം കേട്ട് സമരം ചെയ്ത് അടി വാങ്ങിയ കോൺഗ്രസ് ആർ എസ് എസ് കാരുടെ കിട്ടിയ അടിമിച്ചo.

കിലുക്കം സിനിമയിലെ രേവതി അവതരിപ്പിച്ച കഥാപാത്ര പോലെയാണ് തട്ടിപ്പുകാരി. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചോലെയാണ് പ്രതിപക്ഷ നേതാവ് തട്ടിപ്പുകാരി പറയുന്ന വങ്കത്തരങ്ങൾ കേട്ട് അബദ്ധത്തിൽ ചെന്നു ചാടുകയാണ്. നരേന്ദ്ര മോഡി നയിക്കുന്ന എൻ ഡി എ യുടെ ഘടകകക്ഷിയായി കോൺഗ്രസ് മാറുന്ന കാലം വിദൂരമല്ല. അത് മുൻകൂട്ടി കണ്ടാണ് കെ പി സി സി പ്രസിഡൻ്റ് മുൻപ് നടത്തിയ പ്രസ്താതാവന. കേരളത്തിൽ ഏറ്റവും പാവപ്പെട്ടവർക്കും കൈത്താങ്ങായതാണ് എൽഡിഎഫ് സർക്കാർ. വീട്ടമ്മമാർക്കും ക്ഷേമ പെൻഷൻ നൽകാൻ പോവുകയാണ്.

നാട് മുന്നേറുകയാണ്. ഏതെങ്കിലും കളളക്കടത്തുകാരുടെ വാക്ക് കേട്ട് സർക്കാരിനെ തകർക്കാമെന്ന് ആരും കരുതണ്ട സ്വരാജ് കൂട്ടിചേർത്തു.വി കോട്ടയത്ത് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി. ജില്ലകമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജെ അജയകുമാർ, എ പത്മകുമാർ, പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എൻ സജികുമാർ, എരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, പി എസ് കൃഷ്ണകുമാർ ,സംഗേഷ് ജി നായർ, എം അനീഷ് കുമാർ, ജിജോ മോഡി, രഘുനാഥ് ഇടത്തിട്ട, എം എസ് ഗോപിനാഥൻ, കെ ആർ ജയൻ, കെ എം മോഹനൻ നായർ എന്നിവർ വേദിയിൽ സന്നിഹിതരായി വികോട്ടയം ലോക്കൽ സെക്രട്ടറി കെ ശ്രീകുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി ജി പുഷ്പരാജൻ നന്ദിയും പറഞ്ഞു.

അനുസ്മരണ ദിനാചരണത്തിന് തുടക്കം കുറിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുപതാക ഉയർത്തി. അനുസ്മരണത്തോനുബദ്ധിച്ച് ദിനേശിൻ്റ ജേഷ്ടൻ ജി രാജേഷിൻ്റെ ഭാര്യ സഹോദരൻ സഞ്ജു ജി നാഥ് പ്രദേശത്തെ ഒരു നിർന്ധനയായ രോഗിയുടെ ചികിത്സയ്ക്കും നിർന്ധന വിദ്യാർത്ഥിക്ക് സ്കോളർഷിപ്പും നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...