Saturday, April 27, 2024 6:18 pm

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ അവലോകന യോഗം വിളിച്ച്‌ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ അവലോകന യോഗം വിളിച്ച്‌ കേന്ദ്രം. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആര്‍, എന്‍സിഡിസി ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ചേക്കും.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ രണ്ടായിരത്തിലധികം കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച്‌ മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സാഹചര്യം വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണ്‍ വകഭേദങ്ങള്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആര്‍ 7 കടന്നു. അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

0
തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച...

80 ലക്ഷം നേടിയ ഭാഗ്യവാനാര്? ; കാരുണ്യ KR 651 ലോട്ടറി ഫലം

0
കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 651 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു....

ഇളകൊള്ളൂർ അതിരാത്രം : സവിശേഷതകളേറെ

0
പത്തനംതിട്ട : ഏപ്രിൽ 27 മുതൽ ആരംഭിച്ച ഇളകൊള്ളൂർ അതിരാത്രം നിരവധി...

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി വെബ് കാസ്റ്റിംഗ് സംവിധാനം ; ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ്...