Monday, April 29, 2024 7:47 am

മാനന്തവാടി – കോയമ്പത്തൂര്‍ അന്ത‍ര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വിസ് വെട്ടിച്ചുരുക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ഏറെ ലാഭകരമായ മാനന്തവാടി – കോയമ്പത്തൂര്‍ അന്ത‍ര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വിസ് വെട്ടിച്ചുരുക്കാന്‍ നീക്കം. മാനന്തവാടി ഡിപ്പോയെ ഒഴിവാക്കി കല്‍പറ്റയില്‍നിന്ന് സര്‍വിസ് നടത്താനാണ് അധികൃതര്‍ ചരടുവലി നടത്തുന്നത്. അമിത ജോലിഭാരമാണെന്ന ഡ്രൈവര്‍മാരുടെ പരാതി പരിഗണിച്ചാണ് സര്‍വിസ് വെട്ടിച്ചുരുക്കുന്നതെന്ന ആരോപണം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

2019ലാണ് ഈ സര്‍വിസ് ആരംഭിച്ചത്. തുടക്കത്തില്‍ മാനന്തവാടി – പടിഞ്ഞാറത്തറ – കല്‍പറ്റ വഴി സര്‍വിസ് നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയും പനമരം വഴി സര്‍വിസ് ആരംഭിക്കുകയുമായിരുന്നു. രാവിലെ 7.40ന് മാനന്തവാടിയില്‍നിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് മൂന്നോടെ കോയമ്പത്തൂരില്‍ എത്തും. വൈകീട്ട് ഏഴിന് അവിടെ നിന്നും തിരിക്കുന്ന ബസ് പിറ്റേന്ന് പുലര്‍ച്ച രണ്ടോടെ മാനന്തവാടിയില്‍ എത്തും. ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള്‍ വൈകിയാണ് ഇരുസ്ഥലത്തും ബസ് എത്താറ്. ഇതാണ് ജീവനക്കാര്‍ അമിത ജോലിഭാരമാണെന്ന് പറയുന്നത്.

ഒരുസര്‍വിസ് പോയി മടങ്ങിയെത്തുമ്പോള്‍ 25000ത്തിനും 30,000ത്തിനും ഇടയില്‍ വരുമാനം ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സര്‍വിസ് പുനരാരംഭിച്ചത്. വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, കോയമ്പത്തൂരിലെ ആശുപത്രിയില്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന സര്‍വിസാണിത്. മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന സര്‍വിസ് വെട്ടിച്ചുരുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

പ​ന​മ​രം ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ. പ്ര​തി​ഷേ​ധി​ച്ചു
മാ​ന​ന്ത​വാ​ടി -കോ​യ​മ്ബ​ത്തൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ സ​ര്‍​വി​സ് ക​ല്‍​പ​റ്റ ഡി​പ്പോ​യി​ല്‍​നി​ന്ന്​ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ​ന​മ​രം ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. നി​ര​വി​ല്‍​പു​ഴ, വെ​ള്ള​മു​ണ്ട, പ​ന​മ​രം, വി​ള​മ്പു​ക​ണ്ടം, ന​ട​വ​യ​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തി​രി​ച്ച​ടി​യാ​വും ഈ ​തീ​രു​മാ​നം. മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നു​ത​ന്നെ ബ​സ് സ​ര്‍​വി​സ് തു​ട​ര​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി.​എ​സ് അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദ​ര്‍ കാ​ര്യാ​ട്ട്, എം.​എ ചാ​ക്കോ, കെ.​സി കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കാൻ ഒരുങ്ങി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ

0
അമേരിക്ക: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും....

എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന, മനുഷ്യരല്ലേ തെറ്റുപറ്റാം ; ഇ.പി. ജയരാജൻ

0
കണ്ണൂർ: മാധ്യമങ്ങളെ പഴിച്ചും തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ...

കെജ്‌രിവാളിന് ഇന്ന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

0
ന്യൂഡൽഹി : അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി...

‘ടീച്ചറേ… നിങ്ങളും’ ; കെകെ ശൈലജക്കും സിപിഎമ്മിനും വിമർശനവുമായി പികെ ഫിറോസ്

0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത...