Thursday, May 2, 2024 6:40 am

ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എൻ.എ ഖാദർ ; പാർട്ടിക്ക് വിശദീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേസരി വാരിക സംഘടപ്പിച്ച പരിപാടിയില്‍ പ​ങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മുസ്‍ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പരിപാടിയില്‍ പ​​ങ്കെടുത്തത് പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എന്‍.എ ഖാദര്‍ നിലപാടെടുത്തു. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്നും ഖാദര്‍ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ച്‌ മുസ്‍ലിം ലീഗ് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവര്‍ശില്‍പം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയത് കെ.എന്‍.എ ഖാദറായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടര്‍ന്ന് കെ.എന്‍.എ ഖാദര്‍ പരിപാടിയില്‍ പ​ങ്കെടുത്തത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ സാംസ്കാരിക പരിപാടിയായതിനാലാണ് പ​ങ്കെടുത്തതെന്ന വിശദീകരണവുമായി ഖാദര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, യു.ഡി.എഫിലെ വിവിധ നേതാക്കളില്‍ നിന്നു തന്നെ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ് ; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

0
ദുബായ് : യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്

0
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ്...

കൊടുംച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ...

ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോ ? നിര്‍ണായക യോഗം ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന്...