രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെ നടന്ന ആക്രമണം സ്വർണക്കടത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിന് നേരെ സിപിഎം നിർദ്ദേശ പ്രകാരം എസ്എഫ്‌ഐ ഗുണ്ടകൾ നടത്തിയ ആക്രമണം സ്വർണ, കറൻസി കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പങ്ക് സ്വപ്‌ന സുരേഷ് വഴി വെളിവായതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ ഓഫീസും പാർട്ടിയുടെ മറ്റ് സ്ഥാപനങ്ങളും കൊടിമരങ്ങളും തകർക്കുന്നതിലൂടെ കോൺഗ്രസിനെ ഇല്ലാതാക്കാമെന്നത് സിപിഎം അനുയായികളുടെ വ്യാമോഹം മാത്രമാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അധ്യക്ഷത വഹിച്ചു.

മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, സുനിൽ എസ്. ലാൽ, റോഷൻ നായർ, എം.എസ്.പ്രകാശ്, ഡിസിസി അംഗങ്ങളായ പി.കെ.ഗോപി, എ.ഫറൂക്ക്, പി.കെ.ഇക്ബാൽ, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, ബ്ലോക്ക് ഭാരവാഹികളായ സജി കെ. സൈമൺ, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ, അഫ്‌സൽ ആനപ്പാറ, അഫ്‌സൽ വി. ഷേക്ക്, അൻസാർ മുഹമ്മദ്, അഖിൽ അഴൂർ, ഷാനവാസ് പെരിങ്ങമല, തട്ടയിൽ ഹരികുമാർ, സുബൈർ പത്തനംതിട്ട, വിൽസൺ ചിറക്കാല, ജോർജ് യോഹന്നാൻ, സിബി മൈലപ്ര, ഷിബു മല്ലപ്പുഴശ്ശേരി, അശോകൻ, ബിജു വട്ടക്കുളഞ്ഞി, വിൽസൺ ചിറക്കാല എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....