ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എൻ.എ ഖാദർ ; പാർട്ടിക്ക് വിശദീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേസരി വാരിക സംഘടപ്പിച്ച പരിപാടിയില്‍ പ​ങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മുസ്‍ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പരിപാടിയില്‍ പ​​ങ്കെടുത്തത് പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എന്‍.എ ഖാദര്‍ നിലപാടെടുത്തു. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്നും ഖാദര്‍ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ച്‌ മുസ്‍ലിം ലീഗ് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവര്‍ശില്‍പം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയത് കെ.എന്‍.എ ഖാദറായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടര്‍ന്ന് കെ.എന്‍.എ ഖാദര്‍ പരിപാടിയില്‍ പ​ങ്കെടുത്തത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ സാംസ്കാരിക പരിപാടിയായതിനാലാണ് പ​ങ്കെടുത്തതെന്ന വിശദീകരണവുമായി ഖാദര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, യു.ഡി.എഫിലെ വിവിധ നേതാക്കളില്‍ നിന്നു തന്നെ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...