Saturday, May 4, 2024 5:08 pm

‘അമ്മ ക്ലബ്ബ് ‘എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ ഇടവേള ബാബു മാപ്പ് പറയണം : കെ.ബി ഗണേശ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : താരസംഘടനയായ ‘അമ്മ’യുടെ യോഗത്തിന് ശേഷം ഇടവള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.ബി ഗണേശ് കുമാര്‍ രംഗത്തെത്തി. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി ഗണേശ് കുമാര്‍ പറഞ്ഞു.

അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയില്‍ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതും. നടന്‍ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേശ് കുമാര്‍ പ്രതിഷേധിച്ചു.

വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം ‘അമ്മ’ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസ്സാരവല്‍ക്കരിച്ചു. എന്നാല്‍ കുട്ടി പറയുന്നതില്‍ സത്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും കെ.ബി ഗണേശ് കുമാര്‍ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയന്‍ ഗള്‍ഫിലേക്ക് കടന്നപ്പോള്‍ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറല്‍ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാര്‍വതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ജനറല്‍ ബോഡി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ‘അമ്മ’ ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

0
ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍...

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...