ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഈ മാസം 20 നകം അപേക്ഷകയ്ക്ക് നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം. അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോര്‍ട്ട് ഓഫീസറുടെ നിലപാട് കമ്മിഷന്‍ തള്ളി. വിവരം ഫയലില്‍ ഉണ്ടായിരുന്നിട്ടും നല്കാതിരിക്കാനാണ് മാരിറ്റൈം ബോഡ് ശ്രമിച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു.വിവരങ്ങള്‍ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ വിവരാവകാശ കമ്മിഷന് എഴുതി നൽകി.

2013 മുതല്‍ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താല്‍ തകര്‍ന്ന രജിസ്‌ട്രേഷനുള്ള ഹൗസ് ബോട്ടുകളില്‍ എത്രയെണ്ണം പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി, 2018-2023 കാലത്ത് ഹൗസ്‌ബോട്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സമര്‍പ്പിച്ച ഫോറത്തിന്റെ പകര്‍പ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങള്‍ക്കുളള വിവരങ്ങള്‍ രേഖ പകര്‍പ്പ് സഹിതം നല്കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. നടപടി വിവരം 25 നകം കമ്മിഷന് സമര്‍പ്പിക്കണം.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...