Saturday, May 11, 2024 9:46 am

വാടകകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: വാടകകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. നേര്യമംഗലം മുഞ്ചയ്ക്കല്‍ ഇബ്രാഹീമിന്റെ മകള്‍ ലൈല (40)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കണ്ടെത്തിയ ബന്ധുവായ അലിമുത്തു അവശനിലയില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികത്സയിലാണ്.ഇന്നലെ വൈകുന്നേരം 7 മണിയോടടുത്താണ് ലൈലയേയും അലിമുത്തുവിനെയും അവശനിലയില്‍ കണ്ടെത്തിയത്. ഇതുവഴി എത്തിയ ഊന്നുകല്‍ സി ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചത്. വീടിന് മുന്നില്‍ ആള്‍ക്കുട്ടം കണ്ടാണ് പോലീസ് സംഘം വിവരങ്ങള്‍ തിരക്കാന്‍ വാഹനം നിര്‍ത്തിയത്. വീടിനുള്ളില്‍ കപ്പയും എല്ലും വെയ്ക്കുന്നതിനിടെ കല്‍ക്കണ്ടം കഴിച്ചെന്നും ഇതിന് ശേഷമാണ് അസ്വസ്തത അനുഭവപ്പെട്ടതെന്നുമാണ് അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

ഇടുക്കി സ്വദേശിയായ കുഞ്ഞുമോനാണ് ലൈലയുടെ ഭര്‍ത്താവ്. ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി കുഞ്ഞുമോന്‍ നെല്ലിമറ്റത്താണ് താമസിച്ചുവരുന്നത്. അലിമുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടില്‍ ഉണ്ടായിരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളില്‍ നിന്നും വിവരശേഖരണം നടത്തിയാലെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു എന്നും സി ഐ അറയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹി-അഴിയൂര്‍ അതിര്‍ത്തിയില്‍ അടുത്തിടെ നടന്നത് രണ്ട് കൊലപാതകങ്ങൾ ; വട്ടം കറങ്ങി പോലീസ്

0
അഴിയൂര്‍: മാഹി-അഴിയൂര്‍ അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും...

10 ദിവസം നീണ്ടു നില്‍ക്കുന്ന ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം ; പ്രത്യേക ബസ് സർവീസ്

0
ഗൂഡല്ലൂർ: വേനൽ ചൂടിൽ കുളിരു തേടി എത്തുന്ന സഞ്ചാരികൾക്ക് വിസ്മയമായി സസ്യോദ്യാനത്തിൽ...

ക​ണ്ണൂ​രി​ല്‍ വാ​ഹ​നാ​പ​ക​ടം ; ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാരുണന്ധ്യം

0
ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ചെ​റു​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ജോ​യ​ല്‍(23),...

കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി

0
ന്യൂ ഡൽഹി : പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി...