രാഹുലിന്റെ ഓഫീസ് ആക്രമിച്ചവര്‍ക്ക് ധീരജിന്റെ അനുഭവം ഓര്‍മ്മ വേണമെന്ന് സി പി മാത്യു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പരസ്യ ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു.
രാഹുലിന്റെ ഓഫീസ് ആക്രമിച്ചവര്‍ക്ക് ധീരജിന്റെ അനുഭവം ഓര്‍മ്മ വേണമെന്ന് സി പി മാത്യു ഭീഷണിപ്പെടുത്തി. സിപിഐ എം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും സി പി മാത്യു പറഞ്ഞു. മുരിക്കാശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരസ്യ ഭീഷണി മുഴക്കിയത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിനെ കൊന്നത് യൂത്ത് കോണ്‍ഗ്രസാണെന്ന് പരസ്യമായി സമ്മതിക്കുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്.

മുന്‍പും ഇത്തരം പരസ്യ ഭീഷണിയുമായി സി പി മാത്യു രംഗത്തെത്തിയിരുന്നു. നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി പി മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വരാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സി പി മാത്യുവിനെതിരെ അന്ന് ഇടുക്കി പോലീസ് കേസെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...