വാടകകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: വാടകകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. നേര്യമംഗലം മുഞ്ചയ്ക്കല്‍ ഇബ്രാഹീമിന്റെ മകള്‍ ലൈല (40)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കണ്ടെത്തിയ ബന്ധുവായ അലിമുത്തു അവശനിലയില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികത്സയിലാണ്.ഇന്നലെ വൈകുന്നേരം 7 മണിയോടടുത്താണ് ലൈലയേയും അലിമുത്തുവിനെയും അവശനിലയില്‍ കണ്ടെത്തിയത്. ഇതുവഴി എത്തിയ ഊന്നുകല്‍ സി ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചത്. വീടിന് മുന്നില്‍ ആള്‍ക്കുട്ടം കണ്ടാണ് പോലീസ് സംഘം വിവരങ്ങള്‍ തിരക്കാന്‍ വാഹനം നിര്‍ത്തിയത്. വീടിനുള്ളില്‍ കപ്പയും എല്ലും വെയ്ക്കുന്നതിനിടെ കല്‍ക്കണ്ടം കഴിച്ചെന്നും ഇതിന് ശേഷമാണ് അസ്വസ്തത അനുഭവപ്പെട്ടതെന്നുമാണ് അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

ഇടുക്കി സ്വദേശിയായ കുഞ്ഞുമോനാണ് ലൈലയുടെ ഭര്‍ത്താവ്. ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി കുഞ്ഞുമോന്‍ നെല്ലിമറ്റത്താണ് താമസിച്ചുവരുന്നത്. അലിമുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടില്‍ ഉണ്ടായിരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളില്‍ നിന്നും വിവരശേഖരണം നടത്തിയാലെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു എന്നും സി ഐ അറയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...