കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും. അതേസമയം കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാവാൻ അനുമതി ചോദിച്ചും അഗസ്റ്റിൻ സഹോദരൻമാർ അപേക്ഷ നൽകി. കോൺഫറൻസിന് അനുമതി നൽകണമോ വേണ്ടയോ എന്നും നാളെ വിധി പറയും. കൂടാതെ കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി നാളെ തീരുമാനിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























