കീവിൽ റഷ്യൻ മിസൈലാക്രമണം

For full experience, Download our mobile application:
Get it on Google Play

കീവ് : ജര്‍മ്മനിയില്‍ ജി – 7 ഉച്ചകോടിയ്ക്കായി അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഒത്തുകൂടിയതിന് പിന്നാലെ യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ.മദ്ധ്യ കീവിലെ ഷെവ്ചെന്‍കീവ്സ്കി ജില്ലയിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ നടന്ന റഷ്യന്‍ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നാല് സ്ഫോടനങ്ങളാണ് കീവിലുണ്ടായത്.പിന്നാലെ തെക്കന്‍ മേഖലയിലും രണ്ട് സ്ഫോടനങ്ങളുണ്ടായി. ചെര്‍ണീവ്, സൈറ്റോമയര്‍, ലിവീവ് എന്നിവിടങ്ങളിലെ മൂന്ന് യുക്രെയിന്‍ സൈനിക പരിശീലന കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തി. കീവിലെ ഒരു മിസൈല്‍ ഫാക്ടറിയ്ക്ക് നേരെ തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്നും എന്നാല്‍ പ്രദേശത്തെ ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായത് യുക്രെയിന്റെ വ്യോമ പ്രതിരോധ മിസൈലിലൂടെയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...