കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ രക്ഷപെടുത്തി ഫയർഫോഴ്‌സ് സംഘം. ആദ്യം കുളത്തിന്‍റെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മധ്യവയസ്‌കൻ പിന്നീട് കുളത്തിലേക്ക് ചാടുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ വിമൽരാജ് (53) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ടത്തിന് പിന്നാലെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ എസ്.ടി.ഒ. ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ലൈഫ് ജാക്കറ്റും ബോയിയുമായി കുളത്തിലേക്ക് എടുത്തുചാടിക്കയും നീന്തിച്ചെന്ന് ഇയാളെ കരയ്‌ക്കെത്തിക്കുകയുമായിരുന്നു. കൂടുതൽ അക്കാര്യങ്ങളൊന്നും സംസാരിക്കാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് മറ്റ് പരുക്കുകളൊന്നുമില്ലാതിരുന്നതിനാൽ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...