അഗ്നിപഥ് ഇന്ത്യന്‍ സൈന്യത്തിന്റെ അച്ചടക്കം തകരുമെന്ന് ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ അച്ചടക്കം തകരുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. കൃത്യമായ പരിശീലനവും അച്ചടക്കവും കൊണ്ടാണിത് സാധ്യമായത്. എന്നാല്‍ അഗ്നിപഥ് നടപ്പിലാകുന്നതോടെ ദിശാബോധമില്ലാത്ത സൈന്യമായി ഇത് മാറുമെന്ന് സംശയിക്കുന്നതായും ആന്റോ ആന്റണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും ജനവിരുദ്ധമാണ്. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍, പൗരത്വ ഭേദഗതി നിയമം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി തകര്‍ക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യം തകരാറിലായിരിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.

പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, മുന്‍ എം.എല്‍.എ അഡ്വ.കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി എക്സ്.എം.എല്‍.എ, എ.ഷംസുദ്ദീന്‍, അഡ്വ.എ.സുരേഷ് കുമാര്‍, അനീഷ് വരിക്കണ്ണാമല, എം.കെ പുരുഷോത്തമന്‍, കെ.എന്‍ രാധാചന്ദ്രന്‍, റനീസ് മുഹമ്മദ്, കെ.ജാസിംകുട്ടി, സിന്ധു അനില്‍, എം.എസ് സിജു, റോജിപോള്‍ ഡാനിയേല്‍, സുനില്‍ പുല്ലാട്, വി.ആര്‍ സോജി, കെ.വി സുരേഷ് കുമാര്‍, സി.കെ ശശി, കെ.ജി അനിത, എം.ആര്‍ രമേശ്, ജേക്കബ് സാമുവല്‍, കെ.പി മുകുന്ദന്‍, വര്‍ഗ്ഗീസ് മാത്യു, പി.കെ ഇക്ബാല്‍, സജി കെ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...