Thursday, May 9, 2024 1:15 pm

ജിഷ്ണുവിനെതിരായ ആള്‍ക്കൂട്ട ആക്രമത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബാലുശേരി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെതിരായ ആള്‍ക്കൂട്ട ആക്രമത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ജുനൈദ്, മുഹമ്മദ് സുള്‍ഫി, റംഷാദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച്‌ അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയെങ്കിലും മുക്കി കൊല്ലാന്‍ ശ്രമിച്ച ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇനിയും ഒളിവില്‍ തന്നെയാണ്.

ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രണത്തിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച്‌ പോലീസ്. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിക്കുകയായിരുന്നു. പരിപാടിക്കായി തയാറാക്കിയ മൈക്ക് സെറ്റും ബാലുശേരി പോലീസ് പിടിച്ചെടുത്തു. ഇതോടെ പ്രദേശത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ പുലര്‍ച്ചെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. പാലൊളിമുക്കില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞിട്ടാക്രമിച്ചത്.

എസ്ഡിപിഐ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്‌ലസ്‌ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവെച്ച്‌ പറയിച്ച്‌ വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനു ശേഷം പോലീസെത്തിയാണ് ജിഷ്ണുവിനെ രക്ഷിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു ; പിതാവിന്റെ മരണത്തിൽ മകൻ പോലീസ്...

0
കോഴിക്കോട്: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മകൻ ആശുപത്രിയിലെത്തിച്ച ആളുടെ...

നാല് മെട്രോസ്റ്റേഷനുകളുടെ പ്രവർത്തനം 28-ന് പുനരാരംഭിക്കും

0
ദുബായ്: കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റീഖ്, എനർജി...

എസ്.എൻ.ഡി.പി യോഗം വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ...

ഗുണ്ടാ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു ; തിരച്ചില്‍ ശക്തമാക്കി പോലീസ്

0
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവാവിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി...