Sunday, May 5, 2024 3:04 pm

കോഴിക്കോട് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയതായി പരാതി. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ഇമെയില്‍ ഐ. ഡി ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ നിയമനോത്തരവും നല്‍കിയതായും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. റെയില്‍വെ സ്‌റ്റേഷനുകളില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഘട്ടം ഘട്ടമായായിരുന്നു പലരില്‍നിന്നായി ഈടാക്കിയിരുന്നത്.

സ്വന്തമായി വാട്‌സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു റെയില്‍വേയുമായി ബന്ധപ്പെട്ട കുറെ ഡാറ്റകള്‍ അയച്ചുകൊടുക്കുകയും അവ കടലാസില്‍ പകര്‍ത്തി തിരിച്ചയക്കണമെന്നും നിര്‍ദേശിച്ചു. ട്രെയിനിന്റെ പേരുകളും സമയങ്ങളും ഉള്‍പ്പെടെയുളള വിവരങ്ങളായിരുന്നു പകര്‍ത്തി എഴുതി നല്‍കേണ്ടിരുന്നത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ ജോബ് എന്ന് ധരിപ്പിച്ചായിരുന്നു ഇത്. കോവിഡ് കാലമായതിനാല്‍ വര്‍ക് അറ്റ് ഹോം എന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ജോലി തുടര്‍ന്നു.

പ്രതിഫലമായി 25, 000 രൂപ മുതല്‍ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നല്‍കുകയും ചെയ്തു. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യാഗാഥികള്‍ ബന്ധുക്കളേയും സ്‌നേഹിതരേയുമല്ലാം കണ്ണി ചേര്‍ക്കുകയായിരുന്നു. ഈ കണ്ണി മലബാറിലാകെ പടര്‍ന്നുപന്തലിക്കുകയും ചെയ്തു. കയ്യില്‍ കോടികള്‍ വന്നു ചേര്‍ന്നതോടെ തട്ടിപ്പ് സംഘം ശമ്പളം നല്‍കുന്നതെല്ലാം നിര്‍ത്തിവെച്ചു തടിതപ്പുകയായിരുന്നു. മലബാര്‍ ജില്ലകളില്‍ നിന്ന് മാത്രമായി ചുരുങ്ങിയത് അഞ്ഞൂറ് പേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇതര സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. തട്ടിപ്പ് സംഘത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകകളിലെ വിവിധ പോലീസ് സ്‌റ്റേഷുകളില്‍ ഉദ്യാഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. എടപ്പാള്‍ സ്വദേശിനിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥയും റെയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെമ്ബറും എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

മുക്കം വല്ലത്തായ്പാറ, തിരുവമ്പാടി പൊന്നാങ്കയം സ്വദേശികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. വല്ലത്തായ്പാറ സ്വദേശിയായ ഇടനിലക്കാരനാണ് വലിയ തുകകള്‍ വാങ്ങിയിരുന്നതെന്ന് പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചെന്നെയിലെ ഏജന്റിനാല്‍ കബളിപ്പിക്കപ്പെട്ടതായും ഇവര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുമായി തട്ടിപ്പ് സംഘത്തിന് അടുത്ത ബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ബി. ജെ. പി. നേതാവ് പി. കെ. കൃഷ്ണാദാസിന്റെ ഫോട്ടോയും ദുരുപയോഗപ്പെടുത്തിയിരുന്നതായി പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു.

ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി. ജെ. പി. ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി. കെ. കൃഷ്ണദാസിനോടൊപ്പം നില്‍ക്കുന്ന പടം കാണിച്ചുകൊടുത്ത് ആളുകളുടെ വിശ്വാസം ഉറപ്പ് വരുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്. സി. മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റ് വല്ലത്തായ്പാറ സ്വദേശി എം. കെ. ഷിജുവിനെ പരാതിയെ തുടര്‍ന്ന് പദവിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ബി. ജെ. പി നേതാക്കള്‍ അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ! ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍...

പേരയ്ക്ക മടിക്കാതെ കഴിച്ചോളൂ ; ഔഷധഗുണമേറെയുണ്ട്

0
വലുപ്പത്തില്‍ ആപ്പിളിനോളമില്ലെങ്കിലും അതിലേറെ പോഷകഗുണങ്ങളുണ്ട് പേരയ്ക്കയ്ക്ക്. നല്ലപോലെ വിളഞ്ഞ പേരയ്ക്കയില്‍ ജീവകം...

തിരൂരിൽ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി ; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക്...

0
മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2...

മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവ്

0
പ്രതാപ് പൂരി: ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും....