തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ സലമിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ സലമിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെത്തിയെന്ന സൂചനയ്ക്കു പിന്നാലെ കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത് സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതു പോലീസിനെ ഞെട്ടിച്ചു. ജമ്മു കശ്മീര്‍, കാബൂള്‍ പ്രദേശങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്നലാണു കിട്ടിയത്. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം അന്വേഷണം തുടങ്ങി.

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ടവറില്‍ കഴിഞ്ഞ ആറിനാണു സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കിട്ടിയത്. ഇതുവഴി കൈമാറിയ സന്ദേശം എന്താണെന്നു കണ്ടെത്തിയിട്ടില്ല. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞ് സിഗ്നല്‍ പൊടുന്നനെ നിലച്ചതും ഇന്റലിജന്‍സ് ഏജന്‍സികളെ ഞെട്ടിച്ചു. ഐ.എസ്. ഭീകരരും തീവ്രവാദികളും ഇത് ഉപയോഗിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ദേശമാണോ ഇതെന്നാണ് സംശയിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...