Monday, April 29, 2024 5:59 pm

സമാധാനപരമായി പ്രതിഷേധിക്കും : കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : എകെജി സെന്ററില്‍ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ആരോപിച്ചു.

പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളെ ആക്രമിക്കുക, പാര്‍ട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സംഭവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.

യുഡിഎഫ് ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കണം. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ആക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും അവര്‍ക്ക് ഒത്താശ ചെയ്യുകയും അത്തരക്കാരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം സൃഷ്ടിച്ച്‌ പ്രകോപനം ഉണ്ടാകാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങി പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം – കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ...

പീരുമേട്ടില്‍ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം ; റിപ്പോർട്ട് തേടി തഹസിൽദാർ

0
പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം...

പത്തനംതിട്ട ചുട്ടുപൊള്ളും – താപനില 38 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട: ജില്ലയില്‍ മേയ് മൂന്ന് വരെ താപനില 38 ഡിഗ്രി സെഷ്യല്‍സില്‍...

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...